Kerala News

ഫ്ലാറ്റില്‍ പതിനഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ പൊലീസ് പിടിയില്‍

Keralanewz.com

ഫ്ലാറ്റില്‍ പതിനഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ പൊലീസ് പിടിയില്‍

51കാരനായ പറവൂര്‍ കൈതാരം സ്വദേശി തേവരുപറമ്ബില്‍ അജീന്ദ്രന്‍ ആണ് പിടിയിലായത്. എറണാകുളം ചേരാനല്ലൂരിലെ ഫ്‌ലാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ ബില്ലിന്റെ ബാക്കി തുക നല്‍കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

ഫ്ലാറ്റില്‍ പെണ്‍കുട്ടി തനിച്ചാണെന്ന് മനസിലാക്കിയതോടെ അകത്തുകയറി കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളംവച്ചതോടെ സമീപ ഫ്ലാറ്റുകളിലുള്ളവര്‍ എത്തുകയും ഇയാളെ തടഞ്ഞുവച്ചു പൊലീസില്‍ അറിയിക്കുകയുമായിരുന്നു

Facebook Comments Box