Sun. May 5th, 2024

വളര്‍ത്തുനായയ്‌ക്കൊപ്പം കിടക്ക പങ്കിട്ട് യുവതി, ദൃശ്യം പകര്‍ത്തി ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ച് കാമുകന്‍; ഇരുവരും അറസ്റ്റില്‍

By admin Aug 6, 2022 #news
Keralanewz.com

ടെലഹാസി: വളര്‍ത്തുനായയ്‌ക്കൊപ്പം കിടക്ക പങ്കിടുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ യുവതിയും മുന്‍കാമുകനും അറസ്റ്റില്‍. യുഎസിലെ ഫ്‌ലോറിഡയിലാണ് സംഭവം. എട്ട് വ!ര്‍ഷത്തിനിടെ പലവട്ടം യുവതി നായയുമായി ലൈംഗികബന്ധത്തില്‍ ഏ!ര്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്


ക്രിസ്റ്റീന കലേലോ എന്ന 36കാരിയാണ് ഫ്‌ലോറിഡയില്‍ അറസ്റ്റിലായത്. വര്‍ഷങ്ങളുടെ ഇടവേളയില്‍ യുവതി പലവട്ടം മൃഗരതിയില്‍ ഏ!ര്‍പ്പെട്ടതായി പനലസ് കൗണ്ടി ഷെരീഫ് വ്യക്തമാക്കുന്നു. യുവതിയുടെ ലൈംഗികകൃത്യങ്ങള്‍ വീഡിയോയില്‍ പക!ര്‍ത്തിയതാണ് കാമുകനായ ജോഫ്രി സ്പ്രിങ്ങ!ര്‍ ചെയ്ത കുറ്റമെന്നും പോലീസ് വ്യക്തമാക്കുന്നു. പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇദ്ദേഹം ഹാര്‍ഡ് ഡ്രൈവിലാക്കി സൂക്ഷിക്കുകയായിരുന്നു


അതേസമയം, യുവതിയുടെ അതിക്രമത്തിന് ഇരയായ നായയ്ക്ക് പരിക്കുകളില്ലെന്നാണ് ന്യൂയോ!ര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നായയെ വൈദ്യപരിശോധനയ്ക്കായി മൃഗാശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ യുവതി നായയുമായി ബന്ധപ്പെടാനുള്ള സാഹചര്യം സംബന്ധിച്ച് പോലീസിന് വ്യക്തത വന്നിട്ടില്ല. മൃഗങ്ങളുമായി ലൈംഗികബന്ധത്തില്‍ ഏ!ര്‍പ്പെട്ടെന്ന കുറ്റം ചുമത്തി യുവതിയെയും കാമുകനെയും പനലസ് കൗണ്ടി ജയിലിലേയ്ക്ക മാറ്റിയിട്ടുണ്ട്


ന്യൂ ജഴ്‌സി സ്വദേശിയാണ് പ്രതിയായ ക്രിസ്റ്റീന എന്നാണ് വിവരം. നിലവില്‍ സേഫ്റ്റി ഹാര്‍ബറില്‍ താമസിക്കുന്ന യുവതിയെ 5,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചെന്ന് ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ഗാര്‍ഹികപീഡനത്തിനും യുവതിയ്‌ക്കൈതിരെ കേസെടുത്തിരുന്നു. യുവതിയുടെ കാമുകനും കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടുണ്ട്


അതേസമയം, യുഎസില്‍ സമാനമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമല്ല. മൈനേഴ്‌സ് വില്ലിയില്‍ വെച്ച് ഒരു നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഫ്രാക്ക്വിലി സ്വദേശിയായ ഒരു 28കാരനും പ്രതിയായിരുന്നു. ഈ വര്‍ഷം ജൂണിലായിരുന്നു സംഭവം

ആന്‍ഡ്രൂ ലെങ്കില്‍ എന്ന യുവാവായിരുന്നു കേസില്‍ അന്വേഷണം നേരിട്ടത്. ഇയാളെ പ്രദേശത്തെ ഒരു വീട്ടില്‍ കുട്ടിയെ നോക്കാനായി ഏല്‍പ്പിക്കുയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ വീട്ടുകാര്‍ പുറത്തു പോയ സമയത്ത് വളര്‍ത്തുനായയ്ക്കു നേര്‍ക്ക് ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടിലെ ഹാളില്‍ വെച്ചു നടത്തിയ അതിക്രമം വീട്ടിലെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി സ്ഥാപിച്ച രഹസ്യ ക്യാമറയില്‍ പതിയുകയായിരുന്നു. എന്നാല്‍ താന്‍ ചെയ്തത് എന്താണെന്ന് അറിയില്ലെന്നായിരുന്നു ലെങ്കില്‍ പോലീസിനോട് ചോദ്യം ചെയ്യലിനിടെ പ്രതികരിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും മൃഗവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനുമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്

Facebook Comments Box

By admin

Related Post