‘കോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി കണക്കാക്കണം’; സുപ്രീംകോടതി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ഡല്‍ഹി: കോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി തന്നെ കണക്കാക്കണമെന്ന് സുപ്രീംകോടതി. ഇത്തരം മരണങ്ങളില്‍ കുടുംബത്തിനു കോവിഡ് നഷ്ടപരിഹാരം നല്‍കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കോവിഡ് നഷ്ടപരിഹാരത്തിനുവേണ്ടി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു കേന്ദ്രം സമര്‍പ്പിച്ച മാര്‍ഗരേഖ പരിഗണിച്ചാണു കോടതിയുടെ നിര്‍ദ്ദേശം

കോവിഡ് രോഗി ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി തന്നെ കണക്കാക്കണമെന്നാണ് ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്

മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ പരാതികള്‍ പരിഹരിക്കാനുള്ള ജില്ലാതല സമിതികള്‍ എത്ര ദിവസത്തിനകം രൂപീകരിക്കണമെന്നു വ്യക്തമാക്കാനും കേന്ദ്രത്തോടു കോടതി നിര്‍ദേശിച്ചു. സമിതിക്കു മുന്‍പാകെ ഹാജരാക്കേണ്ട രേഖകള്‍ ഏതൊക്കെയെന്നതില്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •