Kerala News

മൂക്കിന്റെ എല്ലിന് പരിക്കേറ്റ നഴ്‌സിംഗ് അധ്യാപിക ശസ്ത്രക്രിയക്കിടെ മരിച്ചു; എസ്.പി ഫോര്‍ട്ട് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

Keralanewz.com

തിരുവനന്തപുരം: നഴ്‌സിംഗ് അധ്യാപികയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് പരാതി. എസ്. പി ഫോര്‍ട്ട് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.

വിഴിഞ്ഞം സ്വദേശി വി.ആര്‍ രാഖി ഇന്നലെയാണ് മരണപ്പെട്ടത്.

ജൂലൈ 19ന് വൈകിട്ട് നാലരയ്ക്കാണ് രാഖിക്ക് തിരുവല്ലത്ത് വാഹനാപകടത്തില്‍പ്പെടുന്നത്. എന്നാല്‍ കാലിലെയും മൂക്കിലെയും ചെറിയൊരു പരിക്ക് ഒഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളില്ലായിരുന്നെന്ന് കുടുംബം പറയുന്നു. എന്നാല്‍ എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ മൂന്ന് ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞു. മൂക്കിലെ എല്ലിന് ചെറിയൊരു പൊട്ടലുണ്ടെന്നും അരമണിക്കൂര്‍ മാത്രമുള്ള ശസ്ത്രക്രിയ കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നും പറഞ്ഞതോടെ നെടുമങ്ങാട് നൈറ്റിംഗ് ഗേള്‍ നഴ്‌സിംഗ് കോളജിലെ അധ്യാപിക കൂടിയായ രാഖി അതിന് സമ്മതിച്ചു.

അന്നു തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് എസ് പി ഫോര്‍ട്ട് ആശുപത്രി മാനേജ്‌മെന്‍റ് തന്നെ മാറ്റി. തുടര്‍ന്ന് പത്തു ദിവസത്തിലധികം വെന്‍റിലേറ്ററിലായിരുന്നു. അവിടുന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് മാറ്റിയത്. തുടര്‍ന്നാണ് ഇന്നലെ രാഖി മരിച്ചത്.അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ആരോഗ്യമന്ത്രി, ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്

Facebook Comments Box