കൂട്ടിയിടിച്ച കാറില്‍ നിന്നും കണ്ടെത്തിയത് 90 കുപ്പി വിദേശമദ്യം
കണ്ണൂര്‍: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് 90 കുപ്പി വിദേശമദ്യം.
അപകടത്തില്‍പ്പെട്ട ഒരു കാറില്‍ നിന്നാണ് ഇത്രയും വിദേശമദ്യ കുപ്പികള്‍ കണ്ടെത്തിയത്.ഈ കാറിലെ യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു.
കണ്ണപുരം യോഗശാലയ്ക്ക് സമീപം ശനിയാഴ്ചയായിരുന്നു സംഭവം.നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് സംഘം കാര്‍ സ്റ്റേഷനിലേക്ക് മാറ്റി.ഓടി രക്ഷപെട്ടവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Facebook Comments Box