Kerala News

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്തായ ഇരുപത്താറുകാരന്‍ അറസ്റ്റില്‍

Keralanewz.com

പത്തനംതിട്ട: പതിനാറുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ സുഹൃത്തായ യുവാവിനെ അറസ്റ്റ് ചെയ്തു.

റാന്നി തോട്ടമണ്‍ ആര്യപുത്രയില്‍ അനന്തു അനില്‍കുമാറാ(26)ണ് പിടിയിലായത്.

കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പത്തനംതിട്ട കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ടര്‍ മധുവിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍, സബ് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Facebook Comments Box