Kerala News

12 കാരന്‍ ബൈക്കോടിച്ചു, പിതാവിന് പതിമൂന്നായിരത്തി അഞ്ഞൂറു രൂപ പൊലിസ് പിഴ ചുമത്തി

Keralanewz.com

ഇരിട്ടി: പന്ത്രണ്ടുകാരനായ മകന്‍ ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് പതിമൂവായിരത്തി അഞ്ഞുറു രൂപ പിഴയീടാക്കി പൊലിസിന്‍്റെ ശിക്ഷ.

ആറളം പൊലിസാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊതുനിരത്തിലൂടെ ബൈക്ക് ഓടിച്ചതിന് ബൈക്കുടമയും കുട്ടിയുടെ പിതാവുമായ കക്കോടിലെ താഴെക്കാട്ട് യോഹന്നാനില്‍ നിന്നും പതിമൂവായിരത്തി അഞ്ഞൂറു രൂപ പിഴയീടാക്കിയത്.

ആറളം ചെടിക്കുളത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ പന്ത്രണ്ടുകാരന്‍ തന്‍്റെ പിതാവിന്‍്റെ ബൈക്കില്‍ ആറളം ചെടിക്കുളം റോഡില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരില്‍ ചിലര്‍ ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച്‌ ആറളം എസ്.ഐ വി.വി.ശ്രീജേഷിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലിസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ബൈക്കുടമയും കുട്ടിയുടെ പിതാവുമായ ആറളം ചെടിക്കുളത്ത് കക്കോടിലെ താഴെക്കാട്ട് യോഹന്നാനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീത് ചെയ്ത് പതിമൂവായിരത്തി അഞ്ഞൂറ് രൂപ പിഴയിടാക്കി ബൈക്ക് വിട്ടുനല്‍കുകയും ചെയ്തു

Facebook Comments Box