Kerala News

കുപ്രസിദ്ധ ഗുണ്ടയായ തെള്ളകം സ്വദേശിയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി

Keralanewz.com

ഏറ്റുമാനൂർ: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി. തെള്ളകം വലിയ കാല കോളനി ഭാഗത്ത് തടത്തിൽ പറമ്പിൽ വീട്ടിൽ നിഷാദ് മകൻ നാദിർഷ നിഷാദ് (22) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി കോട്ടയം ജില്ലയിലെ പാമ്പാടി,ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ ഇൻഫോപാർക്ക്, മൂവാറ്റുപുഴ എന്നീ പോലീസ് സ്റ്റേഷനികളിലും വധശ്രമം, സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചു പറിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് പറഞ്ഞു

Facebook Comments Box