Sun. May 19th, 2024

മദ്യത്തിന് പേര് ‘ജവാന്‍’ സൈനികര്‍ക്ക് നാണക്കേട്; റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം

By admin Aug 9, 2022 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ‘ജവാന്‍’ റമ്മിന്റെ (Jawan Rum) പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം.സ്വകാര്യ വ്യക്തി നികുതി വകുപ്പിന് നല്‍കിയ നിവേദനം പതിവു നടപടിക്രമങ്ങള്‍ അനുസരിച്ച്‌ എക്സൈസ് കമ്മീഷണര്‍ക്ക് കൈമാറി. സെക്രട്ടേറിയറ്റില്‍ ലഭിക്കുന്ന ഏതു തരത്തിലുള്ള പരാതിയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നടപടിയെടുക്കാനായി കൈമാറുന്നതാണ് നിലവിലെ രീതി. പരാതിയില്‍ കഴമ്ബുണ്ടെങ്കില്‍ തുടര്‍നടപടികളിലേക്കു സര്‍ക്കാര്‍ കടക്കും. ഇല്ലെങ്കില്‍ നടപടികള്‍ അവസാനിപ്പിക്കും.

ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികര്‍ക്ക് നാണക്കേടാണെന്ന് നിവേദനത്തില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പേര് മാറ്റാന്‍ നടപടിയുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാന്‍ഡായതിനാല്‍ പരാതി തള്ളാനാണ് സാധ്യത

Facebook Comments Box

By admin

Related Post