Kerala News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് : ഒരാള്‍കൂടി അറസ്റ്റില്‍

Keralanewz.com

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍.

വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പുറക്കാട്ടിരി സ്വദേശി അരുണിനെയാണ് കഴിഞ്ഞ ദിവസം ഡന്‍സാഫും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

പതിനാറുകാരിയെ കര്‍ണാടകയിലെ ചാന്നപ്പട്ടണത്തിനടുത്ത് വച്ചാണ് എലത്തൂര്‍ പൊലീസ് മയക്കുമരുന്ന് മാഫിയയില്‍ നിന്നും മോചിപ്പിച്ചത്. കേസിലെ മുഖ്യപ്രതി നാസറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ടൗണ്‍ അസി. കമ്മീഷണര്‍ പി. ബിജുരാജിന്‍്റെ നേതൃത്വത്തില്‍ മറ്റു പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്. വയനാട്ടിലെ രഹസ്യകേന്ദ്രത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തശേഷം ടൗണ്‍ അസി. കമ്മീഷണര്‍ പി. ബിജുരാജ് അറസ്റ്റ് ചെയ്തു.

ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാര്‍, സി.കെ. സുജിത്ത്, ബിജുമോഹന്‍, എസ് ദീപ്തീഷ്, ഡന്‍സാഫ് അസി. എസ്‌ഐ മനോജ് എടയേടത്ത്, സിപിഒമാരായ അര്‍ജുന്‍, അജിത്ത് കാരയില്‍, സുനോജ്, സൈബര്‍ വിദഗ്ദന്‍ പികെ. വിമീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി

Facebook Comments Box