Tue. Apr 30th, 2024

യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

By admin Aug 12, 2022 #news
Keralanewz.com

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണവുമായി വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ പറമ്ബത്ത് വീട്ടില്‍ ആഷിഫിനെയാണ് (46) അറസ്റ്റ് ചെയ്തത്.

നെടുമ്ബാശേരി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം സ്വര്‍ണ്ണം വില്‍ക്കാനായി ഏല്‍പ്പിച്ചത് ആഷിഫിനെയാണ്. ഇയാളില്‍ നിന്ന് എണ്ണൂറ്റി അറുപത് ഗ്രാമോളം സ്വര്‍ണവും കണ്ടെടുത്തു.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി പി.കെ. ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍മാരായ സോണിമത്തായി, വി.എസ്. വിപിന്‍, എസ്.ഐ പി.പി സണ്ണി, എ.എസ്.ഐ എം.എസ്. ബിജീഷ്, എസ്.സി.പി.ഒമാരായ യശാന്ത്, സന്ദീപ് ബാലന്‍ തുടങ്ങിയവരാണ് അനേഷണ സംഘത്തിലുള്ളത്

Facebook Comments Box

By admin

Related Post