അരികൊമ്ബൻ കേരളം വിട്ടിട്ട് ഒരു വര്‍ഷം; കോതയാറില്‍ പിടിയാനകളോടൊപ്പം മേഞ്ഞുനടക്കുന്നു; അരുമൈമകൻ ആരോഗ്യം വീണ്ടെടുത്ത് സുഖമായിരിക്കുന്നുവെന്ന് തമിഴ്നാട് ഉദ്യോഗസ്ഥര്‍
കാട്ടാക്കട : തമിഴ്‌നാട്ടിലെ കോതയാർ വനത്തില്‍ വാസം തുടരുന്ന അരികൊമ്ബൻ സുരക്ഷിതനെന്ന് വനം വകുപ്പ്. പുതിയ ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്ബൻ പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്‍റെ വിശദീകരണം.
മാത്രമല്ല പിടിയാനകളോടൊപ്പം കൂട്ടുകൂടിയെന്നും അവർ വിലയിരുത്തുന്നു. കളക്കാട് മുണ്ടെൻതുറൈ വന്യജീവി സങ്കേതം വരുന്ന കോതയാർ കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. ഇടുക്കി ചിന്നക്കനാലില്‍ നിന്ന് അരികൊമ്ബനെ കോതയാറിലെത്തിച്ചത്. ചിന്നക്കനാല്‍ മേഖലയില്‍ പതിവായി റേഷൻ കട തകർത്ത് അരി ഭക്ഷിച്ച കൊമ്ബന് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്ബൻ.
മേഖലയില്‍ 180 കെട്ടിടങ്ങള്‍ അരിക്കൊമ്ബൻ തകർത്തു. ഒട്ടേറെ പേർ കൊമ്ബന്‍റെ ആക്രമണത്തില്‍ മരിച്ചതോടെ അരിക്കൊമ്ബൻ മലയാളികള്‍ക്കിടയില്‍ കുപ്രസിദ്ധനായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ സർക്കാർ ഉത്തരവിറക്കിയത്. മൃഗസ്‌നേഹികളുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ കേരളം അന്നുവരെ കണ്ടിട്ടില്ലത്തൊരു ദൗത്യവുമായി വനംവകുപ്പ് സംഘം ചിന്നക്കാനാലിലെത്തി. മൂന്ന് ദിവസത്തെ പരിശ്രമത്തിനുശേഷം കഴിഞ്ഞ ഏപ്രില്‍ 29ന്…