പി ജയരാജന്‍ വധശ്രമക്കേസ്; പ്രതികളെ വിട്ടയച്ച വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി : സിപിഎം നേതാവ് പി ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികളെ ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് സർക്കാർ സമർപ്പിച്ച അപ്പീലില്‍ പറയുന്നു. 1999ലെ തിരുവോണ നാളില്‍ കണ്ണൂരിലെ സിപിഎം നേതാവ് പി ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.കേസിലെ എട്ട് പ്രതികളില്‍ ഏഴ് പേരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.രണ്ടാം പ്രതി പ്രശാന്തിനെ മാത്രമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വധണ്ടശ്രമം, ആയുധം ഉപയോഗിക്കല്‍, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങി പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു