Tue. May 21st, 2024

കെഎസ്‌ഇബി ലോഡ് ഷെഡ്ഡിങ് ആവശ്യപ്പെട്ടിട്ടില്ല; വൈദ്യുതി ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണത്തിലേക്ക് കടക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി

By admin Apr 30, 2024
Keralanewz.com

സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. 113.14 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

കെഎസ്‌ഇബി ലോഡ് ഷെഡിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈദ്യുതി ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണത്തിലേക്ക് കടക്കണമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും റെക്കോർഡിലെത്തി.

പ്രതിദിന ഉപഭോഗം 16 ഇരട്ടി വർദ്ധിച്ചു. ഇന്നലെ 5717 മെഗാവാട്ടെന്ന സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയതെന്ന് വൈദ്യൂത മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. കെഎസ്‌ഇബി ലോഡ് ഷെഡിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ എസ്‌ഇബിയുമായി മെയ് രണ്ടിന് നടക്കുന്ന യോഗത്തില്‍ ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തോട് അധിക വൈദ്യുതി ആവശ്യപ്പെട്ടെങ്കിലും കരാർ ഇല്ലാത്തതിനാല്‍ ലഭിച്ചിട്ടില്ല. രാത്രി വൈദ്യുതി മുടങ്ങുന്നത് അമിത ഉപയോഗം മൂലമാണെന്നും വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post