Fri. May 17th, 2024

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ചൂട്; പാലുത്പാദനത്തില്‍ ഇടിവുണ്ടായതായി മില്‍മ ചെയര്‍മാൻ

By admin Apr 30, 2024
Keralanewz.com

സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പാലുത്പാദത്തില്‍ വന്‍ ഇടിവ്. പ്രതിദിനം 20 ശതമാനം ഉത്പാദനം കുറഞ്ഞതായി മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു

പ്രതീക്ഷിച്ച പാല്‍ കറന്നെടുക്കാൻ കഴിയാതെ വന്നതോടെ സാധാരണ ക്ഷീരകര്‍ഷകരും വന്‍ പ്രതിസന്ധിയിലാണ്. കഴിഞ്ഞ മാർച്ചില്‍ 10 ശതമാനമായിരുന്നു പാലിന്റെ ലഭ്യതക്കുറവ്. ഏപ്രിലില്‍ അത് 20 ശതമാനമായി. അതായത് പ്രതിദിനം ഏതാണ്ട് ആറര ലിറ്റർ പാലിന്റെ കുറവ്.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നതെന്ന് മില്‍മ ചെയർമാൻ കെ.എസ് മണി പറഞ്ഞു. ചൂട് കൂടുന്നതിനാല്‍ പ്രതീക്ഷിച്ച പാല്‍ കറന്ന് കിട്ടാത്ത സ്ഥിതി ക്ഷീര കർഷകരെയും പ്രതിസന്ധിയിലാക്കി. മാത്രമല്ല ഉഷ്ണതരംഗമുന്നറിയിപ്പും സൂര്യാതപമേല്‍ക്കുമോ എന്ന ഭയമുള്ളതിനാല്‍ വളർത്തുമൃഗങ്ങളെ മേയാൻ വിടാനും കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്ത്.

Facebook Comments Box

By admin

Related Post