വഴിക്കടവില്‍ ദേശീയപതാക മാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിയിട്ട് കത്തിച്ച കടയുടമ അറസ്റ്റില്‍
വഴിക്കടവില്‍ ദേശീയപതാക മാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിയിട്ട് കത്തിച്ച കടയുടമ അറസ്റ്റില്‍. വഴിക്കടവ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റോഡരികിലാണ് ദേശീയ പതാകകള്‍ കത്തിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത പൊലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
വഴിക്കടവ് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കടയുടമ ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പതാകയെ അപമതിക്കുന്ന രീതിയില്‍ പൊതുറോഡരികില്‍ വച്ച് ദേശീയ പതാക കത്തിക്കുകയായിരുന്നു. എന്നാല്‍ താന്‍ പഴയ കടലാസ് പതാകളാണ് കത്തിച്ചതെന്നാണ് ചന്ദ്രന്‍ പൊലീസിന് നല്‍കിയ മൊഴി.
ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. പിന്നീട് ചന്ദ്രനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
Facebook Comments Box