Kerala News

കാറില്‍ ഹാഷിഷ് ഓയിലുമായി സഞ്ചരിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍

Keralanewz.com

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പുല്‍പ്പള്ളി ടൗണില്‍ വെച്ച്‌ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ മയക്ക് മരുന്നുമായി സഞ്ചരിച്ച പ്രതികള്‍ പിടിയിലായത്.

താമരശ്ശേരി സ്വദേശി കെ.സി വിവേക്, വേലിയമ്ബം സ്വദേശികളായ ലിബിന്‍ രാജന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കല്‍ നിന്ന് 22 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം പുല്‍പ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. അതിനിടെ, കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന റാക്കറ്റില്‍ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡന്‍സാഫും സിറ്റി ക്രൈം സ്‌കോഡും കസബ പൊലീസും ചേര്‍ന്ന് പിടികൂടി.

കണ്ണൂര്‍ അമ്ബായിത്തോട് സ്വദേശി പാറചാലില്‍ വീട്ടില്‍ അജിത് വര്‍ഗ്ഗീസ് (22), കുറ്റ്യാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മല്‍ വീട്ടില്‍ അല്‍ത്താഫ് (36 ) കാസര്‍ഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടില്‍ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്

Facebook Comments Box