Tue. May 7th, 2024

പത്തനംതിട്ട നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപരുക്കേല്‍പ്പിച്ചു

By admin Aug 30, 2022 #news
Keralanewz.com

പത്തനംതിട്ട :നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപരുക്കേല്‍പ്പിച്ചു.സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി അമ്ബിളിക്കാണ് വെട്ടേറ്റത്.

സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇരുവരും കുറച്ചുകാലമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. അമ്ബിളിയുടെ കഴുത്തിലാണ് വെട്ടേറ്റത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ അമ്ബിളിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയുമായി ഇന്ന് രാവിലെ സത്യപാലന്‍ വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് അമ്ബിളി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ജോലിയ്‌ക്കെത്തിയപ്പോഴാണ് സത്യപാലന്‍ ഇവരെ ആക്രമിച്ചത്

Facebook Comments Box

By admin

Related Post