Movies

നയന്‍താരയ്ക്ക് ഒരു സിനിമയ്ക്ക് 10 കോടി പ്രതിഫലം, താരത്തിൻ്റെ ആസ്തി 22 മില്യണ്‍ ഡോളര്‍

Keralanewz.com

കേരളത്തിലെ തിരുവല്ലയില്‍ നിന്നും തമിഴകത്തെത്തിയ ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര ‘മനസ്സിനക്കരെ’ എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്.

തുടര്‍ന്ന് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലൂടെ വെന്നിക്കൊടി പാറിച്ച നയന്‍ താരയുടെ വളര്‍ച്ച ശരവേഗത്തിലായിരുന്നു. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. ഒരു സിനിമയ്ക്ക് നടി വാങ്ങുന്ന പ്രതിഫലം ഏകദേശം പത്ത് കോടി രൂപയാണ്. ഇപ്പോഴിതാ നയന്‍താരയുടെ ആസ്തി വെളിപ്പെടുത്തി ഒരു മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടാണ് ശ്രദ്ധ നേടുന്നത്. നയന്‍താരയുടെ ആസ്തി ഏകദേശം 22 മില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് ഏകദേശം 165 കോടിയിലേറെ രൂപയുടെ ആസ്തിയാണ് താരത്തിനുള്ളത്.

നയന്‍താരയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അവരുടെ സിനിമകളില്‍ നിന്നും ബ്രാന്‍ഡുകളില്‍ നിന്നും ലഭിക്കുന്ന തുകയാണ്. നിലവില്‍ ഒരു സിനിമയ്ക്ക് പത്ത് കോടി രൂപയാണ് നയന്‍താര വാങ്ങുന്നത്. വരുമാനത്തിന് പുറമേ ഇന്ത്യയിലുടനീളം നിരവധി അപ്പാര്‍ട്ട്‌മെന്റുകളും നടിയുടെ പേരിലുണ്ട്. ഹൈദരാബാദില്‍ രണ്ട് ആഡംബര വീട് ഉള്‍പ്പെടെ പതിനഞ്ച് കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ് ബഞ്ചാരഹില്‍സ് എന്ന സ്ഥലത്തുണ്ട്.

ഇതിന് പുറമേ തമിഴ്‌നാട്ടില്‍ 4 ബെഡ്‌റൂം സൗകര്യമുള്ള വീടും. ഇതെല്ലാം കണക്ക് കൂട്ടുമ്ബോള്‍ ഏകദേശം നൂറ് കോടിയുടെ മുകളില്‍ വരും. അടുത്തിടെ നയന്‍താര സ്വന്തമായി ഒരു പ്രെെവറ്റ്ജെറ്റ് വാങ്ങിയതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. കാറുകളുടെ കാര്യത്തിലും ആഡംബര കാറുകളുടെ ലിസ്റ്റ് വേറെ തന്നെയുണ്ട്.

74 ലക്ഷം വിലയുള്ള ബിഎംഡബ്ല്യൂ 5 സീരിസിലെ കാറും മെര്‍സിഡസ് ജിഎല്‍എസ് (88 ലക്ഷം), ഫോര്‍ഡ് എന്‍ഡേവര്‍, ബിഎംഡബ്ല്യൂ 7 സീരിസിലെ (1.76 കോടി) അടക്കം നിരവധി കാറുകളാണ് നടിയ്ക്കുള്ളത്.

ചില പ്രശസ്ത ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യ ചിത്രത്തിലും നയന്‍താര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൂടെ അഞ്ച് കോടി വരെ നടിയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നു. ഇതിനൊപ്പം ഒരു സ്‌കിന്‍ കെയര്‍ ബ്രാന്‍ഡിലും നടി പങ്കാളിയാണ്

Facebook Comments Box