Sat. Apr 27th, 2024

പ്രധാനമന്ത്രിക്ക് ഇന്ന് 72-ാം പിറന്നാള്‍

By admin Sep 17, 2022 #news
Keralanewz.com

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 72-ാം പിറന്നാള്‍. ജന്മദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികള്‍.

നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. മധ്യപ്രദേശില്‍ പലയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും.

ജന്മദിനത്തോടനുബന്ധിച്ച്‌ രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ഇന്ന് മുതല്‍
ഒക്ടോബര്‍ 2 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് രാവിലെ 11 മണിക്ക് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ മോദിയെക്കുറിച്ചുള്ള പ്രത്യേക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഹൈദരാബാദില്‍ അമിത് ഷാ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യും. പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓണ്‍ലൈനായി തുടങ്ങും

Facebook Comments Box

By admin

Related Post