Thu. Apr 18th, 2024

അനർഹമായി കൈക്കലാക്കിയ മുൻഗണനാ റേഷൻകാർഡ് തിരിച്ചേൽപ്പിക്കാത്തവർക്കെതിരേ ഇനി നിയമനടപടി

By admin Jul 16, 2021 #news
Keralanewz.com

ആലപ്പുഴ: അനർഹമായി കൈക്കലാക്കിയ മുൻഗണനാ റേഷൻകാർഡ് തിരിച്ചേൽപ്പിക്കാത്തവർക്കെതിരേ ഇനി നിയമനടപടി സ്വീകരിക്കും. തിരച്ചേൽപ്പിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചു.

ജില്ലയിൽ 6,644 കുടുംബങ്ങളാണ് കാർഡുകൾ തിരിച്ചേൽപ്പിച്ചത്. മഞ്ഞ, പിങ്ക് തുടങ്ങിയ മുൻഗണനാ കാർഡുകൾക്കു പുറമേ സംസ്ഥാനം സബ്സിഡിയോടെ ഭക്ഷ്യധാന്യം നൽകുന്ന നീലക്കാർഡുകാരും തിരിച്ചേൽപ്പിച്ചിട്ടുണ്ട്.

മഞ്ഞ-703, പിങ്ക്-3,337, നീല-2,604 എന്നിങ്ങനെയാണ് തിരികെയേൽപ്പിച്ച കാർഡുകൾ. ഇവർക്കു വെള്ളക്കാർഡാണു പകരം നൽകുക.

കാർത്തികപ്പള്ളി താലൂക്കിലാണ് കൂടുതൽ കാർഡുകൾ തിരിച്ചേൽപ്പിച്ചത്- 1,864. കുറവ് ചെങ്ങന്നൂരിലും- 578. അന്പലപ്പുഴ-973, മാവേലിക്കര-1,213, കുട്ടനാട്-857 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽനിന്നു തിരിച്ചുലഭിച്ച കാർഡുകൾ.

അനർഹരെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. നാട്ടുകാർ, റേഷൻവ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയാണിത്. വിവിധ വകുപ്പുകളുടെ സഹായവും തേടുന്നുണ്ട്. അനർഹമായി കാർഡുകൾ കൈവശം വെച്ചിട്ടുണ്ടെന്നു കണ്ടെത്തിയാൽ ഇതുവരെ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ കമ്പോളവിലയീടാക്കും. നിയമനടപടികളും നേരിടേണ്ടിവരും

Facebook Comments Box

By admin

Related Post