Kerala News

ഇവൻ എന്നേക്കാൾ വലിയവനാണല്ലോ! ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം മമ്മൂട്ടി പങ്കെടുത്തൊരു വിവാഹമാണ്

Keralanewz.com

ഇവൻ എന്നേക്കാൾ വലിയവനാണല്ലോ! ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം മമ്മൂട്ടി പങ്കെടുത്തൊരു വിവാഹമാണ്. കല്യാണച്ചെക്കന്റെ പൊക്കം കണ്ട് അതിശയത്തോടെ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസമാണ് താരം വിവാഹചടങ്ങിൽ പങ്കെടുത്തത്. അതിനു പിന്നാലെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

ഫോട്ടോ എടുക്കാനായി കല്യാണച്ചെക്കന്റെ അടുത്ത് എത്തിയപ്പോഴാണ് ആള് തന്നേക്കാൾ പൊക്കക്കാരനാണെന്ന് താരം അറിയുന്നത്. അടുത്തു നിന്നുകൊണ്ട് ചെക്കനെ ശരിക്കൊന്ന് താരം നോക്കി. എന്തായാലും രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ’, ‘പൊക്കമൊക്കെ ഔട്ട്‌ ഓഫ്‌ ഫാഷൻ ആയി കേട്ടോ’ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.

Facebook Comments Box