ഗണേഷ് കുമാര്‍ എം എല്‍ എയുടെ ഓഫീസില്‍ ആക്രമണം; ഒരാള്‍ക്ക് വെട്ടേറ്റു

Spread the love
       
 
  
    

കെ ബി ഗണേഷ് കുമാർ എം എല്‍ എയുടെ ഓഫീസില്‍ അക്രമം. സംഭവത്തിൽ ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. ബിജു എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓഫീസ് ജീവനക്കാര്‍ പിടികൂടി പൊലീസിന് കൈമാറി.

രാവിലെ ആറുമണിയോടെ പ്രദേശവാസിയായ ഒരാളാണ് അക്രമം നടത്തിയത്. ഓഫീസിന്റെ വാതിലില്‍ നില്‍ക്കുകയായിരുന്ന ബിജുവിനെ ഓടിയെത്തി വെട്ടുകയായിരുന്നു. ബിജുവിന് കൈയിലാണ് വെട്ടേറ്റത്. മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് അക്രമം നടത്തിയതെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.

പത്തനാപുരം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സംഭവത്തിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളില്ലെന്നാണ് സൂചന. മദ്യ ലഹരിയിലാണ് പ്രതി അക്രമം നടത്തിയതെന്നും പൊലീസ് അറിയിച്ചു.

Facebook Comments Box

Spread the love