ചാരായം വാറ്റുന്നതിനിടയില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ പിടിയില്‍

Keralanewz.com

തൃശ്ശൂര്‍: ചാലക്കുടി അന്നനാട് കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും ചാരായം പിടികൂടി.

മേലൂര്‍ കെ എസ് ഇ ബി അസിസ്റ്റന്റ് ക്യാഷ്യര്‍ കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടില്‍ സുകുമാരന്റെ വീട്ടില്‍ നിന്നുമാണ് 15 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജുദാസും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.

വീട്ടില്‍ ചാരായം വാറ്റി വില്പന നടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയിഡ്.സുകുമാരന്റെ ഭാര്യ സ്കൂള്‍ ടീച്ചറാണ്

Facebook Comments Box