സാരിയുടുത്ത് ഫുട്‌ബോള്‍ കളിക്കുന്ന എംപി… സംഭവം ‘പൊളി’ അല്ലെ

Keralanewz.com

പ്രതിപക്ഷത്തെ ശക്തയായ ലോകസഭാംഗവും തന്റെ ശക്തമായ അഭിപ്രായങ്ങള്‍ കൊണ്ട് ഏറെ മാധ്യമ ശ്രദ്ധ നേടിയ വനിതാ ലോകസഭാംഗവുമാണ് മഹുവ മൊയ്ത്ര. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാറുണ്ട് മഹുവ. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ വ്യത്യസ്തമായൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സാരിയും ഷൂസും ധരിച്ച് ഫുട്‌ബോള്‍ കളിക്കുന്ന മഹുവയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
കൃഷ്ണനഗര്‍ എംപി കപ്പ് ടൂര്‍ണമെന്റ് 2022 ഫൈനല്‍ വേദിയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ ഫുട്‌ബോള്‍ കളിച്ചത്

ഓറഞ്ച് നിറത്തിലുള്ള സാരിക്കൊപ്പം ഷൂസും ഗ്ലാസും ധരിച്ച് കാല്‍പ്പന്ത് ചിത്രവും ഒപ്പം ഗോള്‍കീപ്പറായി നില്‍ക്കുന്ന ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ‘2022 കൃഷ്ണനഗര്‍ എംപി കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ നിന്നുള്ള രസകരമായ നിമിഷങ്ങള്‍. അതെ, ഞാന്‍ സാരിയുടുത്ത് ഫുട്ബാള്‍ കളിക്കുന്നു,’ എന്ന അടികുറിപ്പോടെ മഹുവ തന്നെയാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്


ചിത്രങ്ങള്‍ ഗംഭീരമെന്നാണ് ആളുകള്‍ കമന്റ് നല്‍കിയത്. മണിക്കൂറുകള്‍ക്കകം 9200ലധികം പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്. ഒപ്പം 600ലധികം ആളുകള്‍ ഈ ഇത് റീട്വീറ്റ് ചെയ്തു

Facebook Comments Box