Fri. May 17th, 2024

മ്യാൻമറിൽ തടങ്കലിലായവരെ രക്ഷിക്കണം: ജോസ് കെ മാണി എം പി

By admin Sep 21, 2022 #news
Keralanewz.com

കോട്ടയം: 30 മലയാളികൾ അടക്കം 300 ഇന്ത്യാക്കാരെ മ്യാൻമറിൽ ഗുണ്ടാസംഘം തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി ഉപദ്രവിക്കുന്ന സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി.

ഇവരെ അടിയന്തരമായി രക്ഷിച്ച് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്ന്
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ് ശങ്കർക്കയച്ച ഇ-മെയിലിൽ ജോസ് കെ മാണി ആവശ്യപ്പെട്ടു

കുറ്റവാളികളുടെ സംഘം തോക്കേന്തിയാണ് ഐ ടി പ്രൊഫഷണലുകളെ മ്യാൻമറിലെത്തിച്ചത്. ഇവരെ സൈബർ കുറ്റക്യത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതായി വിവരമുണ്ട്. ഇതിന് തയ്യാറാകാത്തവരെ ക്രൂരമായി മർദ്ദിക്കുന്നു. തായ് ലൻ്റിൽ ജോലി ലഭിക്കുന്ന പ്രതീക്ഷയിലാണ് ഇവർ വിമാനത്താവളത്തിലെത്തിയത്. തായ്ലൻറ് – മ്യാൻമർ അതിർത്തിയിലുള്ള മെയ് വാടിയിലുള്ള കുഗ്രാമത്തിലാണ് ഇവരെ തടങ്കലിലാക്കിയത്.

അടിയന്തരമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇവരുടെ ജീവന് തന്നെ ഭീഷണിയുണ്ടാവുമെന്ന് ജോസ് കെ മാണി എം പി പറഞ്ഞു

Facebook Comments Box

By admin

Related Post