National News

അരി വില കുതിക്കും : മുന്നറിയിപ്പുമായി ഭക്ഷ്യമന്ത്രാലയം

Keralanewz.com

ന്യൂഡല്‍ഹി ; രാജ്യത്ത് അരിവില ഇനിയും കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യമന്ത്രാലയം. ഖാരിഫ് സീസണില്‍ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ ചില്ലറ, മൊത്ത വില്‍പ്പന വില ഉയരുമെന്ന് മന്ത്രാലയം പ്രസ്താവനയിറക്കി.

കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നയത്തില്‍ വരുത്തിയമാറ്റവും വിലക്കുതിപ്പിന് വഴിവെച്ചിട്ടുണ്ട്.

ബസുമതി ഇതര അരിയുടെ കയറ്റുമതി വന്‍ തോതില്‍ ഉയര്‍ന്നു. ഉല്‍പ്പാദനം ഇതിനനുസരിച്ച്‌ ഉയര്‍ന്നിട്ടില്ല. ഈ മാസം ആദ്യം കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നെങ്കിലും കാര്യമായ നേട്ടമുണ്ടായിട്ടില്ല.

മന്ത്രാലയത്തിന്റെ റിപ്പോട്ട് പ്രകാരം ഇത്തവണ 10.4കോടി ടണ്ണണ് അരി ഉല്‍പ്പാദനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണില്‍ ഇത് 11.1 കോടി ടണ്ണായിരുന്നു. അരികയറ്റുമതി 11 ശതമാനം ഉയരുകയും ചെയ്തു. രാജ്യത്ത് ചെറുകിട വില സൂചിക പ്രകാരം അരി, ഗോതമ്ബ്, ഗോതമ്ബ് പൊടി എന്നിവയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്. അരിവില ആഴ്ചയില്‍ 0.24 ശതമാനവും മാസത്തില്‍ 2.46 ശതമാനവുമാണ് കൂടുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്‌ സെപ്തംബറില്‍ 8.67 ശതമാനമാണ് വിലക്കയറ്റം. അഞ്ച് വര്‍ഷത്തിനിടെ ശരാശരി 15.14 ശതമാനമാണ് അരിവില ഉയര്‍ന്നത്

Facebook Comments Box