Kerala News

‘കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയോ അതിലധികമോ ആകും’; പൊലീസിന് ഇടപെടേണ്ടി വരുന്നത് ജനം നിയന്ത്രണങ്ങള്‍ ലംഘിക്കുമ്ബോഴെന്ന് ആരോഗ്യമന്ത്രി

Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പുനപരിശോധിക്കാന്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോ‌ര്‍ജ് നിയമസഭയില്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാക്കാലവും നീട്ടിക്കൊണ്ട് പോകാനാകില്ല. പരിശോധിച്ച ശേഷമാണ് അവ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് മൂന്നാം തരംഗമുണ്ടാകാമെന്ന് സൂചനയും മന്ത്രി നല്‍കി. വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ഇപ്പോഴുള‌ളതിന്റെ ഇരട്ടിയോ അതിലേറെയോ രോഗികളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വാക്‌സിനേഷന്‍ പൂര്‍ണമാകും മുന്‍പാണ് മൂന്നാം തരംഗമെത്തുന്നതെങ്കില്‍ സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിയുണ്ടാകുമെന്നും കെ. ബാബു എംഎല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസിനെ ഉപയോഗിച്ച്‌ ജനങ്ങളില്‍നിന്ന് പിഴയീടാക്കാനാണ് ശ്രമമെന്ന് കെ.ബാബു ആരോപിച്ചു. കൊവിഡിനെ സംബന്ധിച്ച്‌ മന്ത്രിയോ, ചീഫ് സെക്രട്ടറിയോ ആര് പറയുന്നതാണ് ശരിയെന്ന് മനസിലാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കുട്ടന്‍പിള‌ള പൊലീസിനെ ഉപയോഗിച്ച്‌ പിഴയീടാക്കുന്ന പെറ്റി സ‌ര്‍ക്കാരണെന്നും അദ്ദേഹം പരിഹസിച്ചു.

എന്നാല്‍ രണ്ട് ദിവസം ചര്‍ച്ച ചെയ്‌ത വിഷയമാണ് കൊവിഡ് എന്നും അധികസമയം ചര്‍ച്ച അനുവദിക്കില്ലെന്നും സ്‌പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.അടിയന്തരപ്രമേയത്തിന് അനുമതി സ്‌പീക്കര്‍ നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

Facebook Comments Box