ഫേയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും വീണ്ടും പണിമുടക്കി; രണ്ടു മണിക്കൂറിനു ശേഷം തിരിച്ചെത്തി

Spread the love
       
 
  
    

സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടു. ഫേയ്‌സ്ബുക്കിനൊപ്പം ഇന്‍സ്റ്റഗ്രാമിന്റേയും വാട്‌സ്ആപ്പിന്റേയും പ്രവര്‍ത്തനം നിലച്ചു. ഇന്ന് 12 മണിയോടെയാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പ്രതിസന്ധി പിന്നീട് പരിഹരിക്കപ്പെടുകയായിരുന്നു. 

തുടര്‍ന്ന് ക്ഷമാപണവുമായി ഫേയ്‌സ്ബുക്ക് രംഗത്തെത്തി. കോണ്‍ഫിഗറേഷന്‍ മാറ്റിയതാണ് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമായത് എന്നാണ് കമ്പനി വ്യക്തമാക്കിയത്. ‘കുറച്ചു മണിക്കൂറുകള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രൊഡക്റ്റ് കിട്ടാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ നിങ്ങള്‍ ഞങ്ങളെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്ന് അറിയാം. ഞങ്ങള്‍ പ്രശ്‌നം പരിഹരിച്ചു. ഈ ആഴ്ചയിലെ നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി പറയുന്നു’.- ഫേയ്‌സ്ബുക്ക് ട്വിറ്ററില്‍ കുറിച്ചു

Facebook Comments Box

Spread the love