Kerala News

പത്തനംതിട്ടയിലെ സ്വകാര്യ ബാലിക സദനത്തില്‍ നിന്നും ചാടിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി

Keralanewz.com

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട്ടില്‍ പ്രവ‍ര്‍ത്തിക്കുന്ന സ്വകാര്യ ബാലിക സദനത്തില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമിച്ച രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി.

18ഉം 13ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ബാലികസദനത്തില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ചത്. രാത്രിയോടെ ഇവരെ കാണാതായെന്ന് മനസ്സിലാവുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അരമണിക്കൂറിനുള്ളില്‍ ഈ കുട്ടികളെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

ബാലിക സദനത്തിന് അടുത്തുള്ള കനാലിന് സമീപത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ പുറത്തു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബാലികാസദനത്തിലേക്ക് ഡിവൈഎഫ്‌ഐ മാ‍ര്‍ച്ച്‌ നടത്തി. കുട്ടികള്‍ പോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലിക സദനത്തിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്‌. ആര്‍എസ്‌എസ് മേല്‍നോട്ടത്തിലുള്ള സ്ഥാപനമാണ് ബാലിക സദനം.

Facebook Comments Box