സൈബര്‍ കുറ്റകൃത്യങ്ങളില്‍ വാറണ്ട് ഇല്ലാതെ തന്നെ പോലീസിന് ഇനി അറസ്റ്റ് ചെയ്യാം; നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിലെ ഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പോലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു. പോലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. സൈബര്‍ അധിക്ഷേപം തടയാന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി.ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. അധിക്ഷേപം തടയാന്‍ വാറണ്ട് ഇല്ലാതെ തന്നെ പൊലീസിന് ഇനി അറസ്റ്റ് ചെയ്യാം. 2011-ലെ പോലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്. 118 അ വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭേദഗതി. പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്ത വന്നാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം. ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •