Fri. Apr 26th, 2024

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈന്‍; മന്ത്രി റോഷി അഗസ്റ്റിന്‍

By admin Jan 18, 2022 #news
Keralanewz.com

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈനെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജനസമക്ഷം സില്‍വര്‍ലൈന്‍ പരിപാടിയില്‍ കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസിത രാജ്യങ്ങള്‍ക്ക് വികസ്വരരാജ്യങ്ങളിലെക്ക് കടന്നുവരാന്‍ ഏറ്റവും ശക്തമായ ഗതാഗത സംവിധാനം ആവശ്യമാണെന്നും പശ്ചാത്തല വികസനം വികസിപ്പിച്ചെടുക്കുന്നതിന് ഏറ്റവും നല്ല പദ്ധതിയാണ് സില്‍വര്‍ ലൈനെന്നും മന്ത്രി പറഞ്ഞു

സിൽവർ ലൈൻ സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ.

സംസ്ഥാനത്തിൻ്റെ  ഭാവി വികസനത്തിന് വേണ്ടിയുള്ളതാണ് സിൽവർ ലൈൻ പദ്ധതിയെന്ന്  ജല വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. ഇരുവരും കോട്ടയം ജില്ലയിൽ നടന്ന ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു

ജനസമക്ഷം സിൽവർ ലൈനിലൂടെ പദ്ധതിയെ ജനങ്ങളുടെ മുമ്പിൽ എത്തുകയാണ് സംസ്ഥാന  സർക്കാർ. സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ കുതിച്ചു ചാട്ടത്തിന് കെ റെയിൽ  വഴിയൊരുക്കുമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

കോൺഗ്രസ് മുൻപും വികസന പദ്ധതികളെ അന്തമായി എതിർത്തതിൻ്റെ ഉദാഹരണങ്ങൾ അക്കം മന്ത്രി വി എൻ വാസവൻ ചുണ്ടിക്കാട്ടി. പദ്ധതി ഭാവി വികസനത്തിന് വേണ്ടിയാണ് എന്നു  മന്ത്രി റോഷി അഗസ്റ്റിൻ

അർദ്ധ  അതിവേഗപാതെയെ പറ്റി കെ റെയിൽ എം.ഡി. വി അജിത്കുമാർ യോഗത്തിൽ വിശദീകരിച്ചു.തുടര്ന്ന് ജനങ്ങളുടെ സംശയത്തിനും അദ്ദേഹം മറുപടി നൽകി. കേരളത്തിൽ പുതിയ പദ്ധതികൾ  വരുമ്പോൾ എതിർപ്പ് സ്വാഭാവികമാണു എന്നും പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.

സിൽവർ ലൈൻ  സുസ്ഥിര വികസന പദ്ധതി ആണ് എന്നും . പദ്ധതി നടപ്പാക്കുന്നത് ഉചിതമെന്നും എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സാബു തോമസ് അഭിപ്രായപ്പെട്ടു

ജനസമക്ഷം സിൽവർ ലൈനിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും പദ്ധതിയെ അനുകൂലിച്ച്. അർദ്ധ അതിവേഗപാത കൊട്ടയത്തിൻ്റെ  വികസന കുതിപ്പിന് ഇടയാക്കുമെന്ന്  ചർച്ചയിൽ പങ്കെടുക്കത്തവർ  പൊതുവിൽ വിലയിരുത്തി

Facebook Comments Box

By admin

Related Post