Kerala News

കൂടെ കിടക്കുമോ ?, ആറാം ക്ലാസ്സുകാരിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിന് മർദ്ദനം ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

Keralanewz.com

മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വാട്സപ്പിൽ അശ്ലീല സന്ദേശം അയച്ച യുവാവിന് മർദ്ദനം. തിരൂർ സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് യുവാവിനെ മർദിച്ചത്. മര്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു

പെൺകുട്ടിക്ക് അയച്ച അശ്ലീല സന്ദേശം ശ്രദ്ധിയിൽപെട്ടതിനെ തുടർന്ന് യുവാവിനെ അരിക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് സംഘം ചേർന്ന് മർദിച്ചത്. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് കൂടെ കിടക്കാൻ ആവശ്യപെടുന്നോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം

ഈ മാസം പതിനേഴാം തിയതിയാണ് യുവാവിന് മർദ്ദനമേറ്റത്. പെൺകുട്ടിയുടെ സഹോദരനാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നാണ് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ യുവാവിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും പോലീസിലും പരാതി നൽകി

Facebook Comments Box