Kerala News

ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 100 രൂപ 44 പൈസയും, ഡീസലിന് 95 രൂപ 45 പൈസയുമായി

Keralanewz.com

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 26 പൈസയുമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോൾ ലിറ്ററിന് ഒരു രൂപ 53 പൈസയും, ഡീസലിന് ഒരു രൂപ 28 പൈസയുമാണ് കൂട്ടിയത്തി

രുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 100 രൂപ 44 പൈസയും, ഡീസലിന് 95 രൂപ 45 പൈസയുമായി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 98 രൂപ 68 പൈസയും, ഡീസലിന് 93 രൂപ 79 പൈസയുമാണ് ഇന്നത്തെ വില.
ആറ് മാസത്തിനിടെ രാജ്യത്ത് 57 തവണയാണ് ഇന്ധനവില കൂട്ടിയത്. ഈ മാസം മാത്രം പെട്രോൾ, ഡീസൽ വില പതിനാറ് തവണ കൂട്ടി. പെട്രോളിന് പിന്നാലെ ചില സംസ്ഥാനങ്ങളിൽ ഡീസൽ വിലയും നൂറ് കടന്നു.രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ചില പട്ടണങ്ങളിലാണ് ഡീസലിന് നൂറ് രൂപ കടന്നത്.

Facebook Comments Box