വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. ബക്രീദ് പ്രമാണിച്ച് നാളെ മുതൽ മൂന്ന് ദിവസം ഇളവായതിനാൽ ഇന്ന് നിയന്ത്രണം കൂടുതൽ കർശനമാക്കാനാണ് തീരുമാനം. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോ​ഗം ചേരും.

നിലവിൽ നടപ്പിലാക്കുന്ന ലോക്ഡൗൺ നിയന്ത്രണങ്ങളിലെ അശാസ്ത്രിയത ചൂണ്ടി വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന് കാര്യം ഇന്നത്തെ അവലോകന യോഗം ചർച്ച ചെയ്യും. വൈകുന്നേരം മൂന്നരയ്ക്കാണ് അവലോകന യോഗം.

നാളെ മുതൽ പെരുന്നാളിന്റെ ഭാ​ഗമായി ഇളവ് നൽകിയിട്ടുണ്ടെങ്കിലും ആൾകൂട്ടം നിയന്ത്രിക്കണം എന്ന കർശന നിർദേശം സർക്കാർ പൊലീസിന് നൽകി കഴിഞ്ഞു. ചർച്ചകളെ തുടർന്ന് വ്യാപാരികളെ അനുനയിപ്പിക്കാനായെങ്കിലും കടകൾ തുറക്കുന്നതിൽ സർക്കാരിന് വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ നൽകേണ്ടി വരും. 

എല്ലാ ദിവസവും കടകൾ രാത്രി എട്ടുവരെ തുറക്കാൻ അനുവദിക്കണം എന്ന നിർദേശമാണ് സർക്കാരിന് മുൻപിലുള്ളത്. ടിപിആർ ഉയർന്ന മേഖലകൾ അടിച്ചിട്ട് മറ്റ് പ്രദേശങ്ങൾക്ക് ഇളവ് നൽകുക എന്ന സാധ്യതയും സർക്കാർ പരി​ഗണിച്ചേക്കും. മാളുകൾ തുറക്കുന്നതും ഉടൻ പരിഗണിക്കപ്പെടാൻ സാധ്യതയില്ല ഇന്ന് നടക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •