Fri. Mar 29th, 2024

ഗൂഗിൾ മാപ്പ് നോക്കി യാത്ര പോയ ജീപ്പ് കടയിൽ ഇടിച്ചു കയറി

By admin Jul 17, 2021 #news
Keralanewz.com

പാലാ: ഗൂഗിൾ മാപ്പ് നോക്കി യാത്ര പോയ ജീപ്പ് കടയിൽ ഇടിച്ചു കയറി.
പൈക സെൻട്രൽ ജങ്ഷനിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഉരുളികുന്നം ഇളംതോട്ടത്തിൽ ഡിറ്റോയ്ക്കാണ് പരിക്കേറ്റത്. പാലക്കാട് സ്വദേശികളുടേതാണ് ജീപ്പ്.

പാലാ-പൊൻകുന്നം റോഡിൽനിന്ന് പിണ്ണാക്കനാട് റോഡിലേക്ക്‌ തിരിക്കുമ്പോൾ ജീപ്പ് നിയന്ത്രണംവിട്ട് ചെരുപ്പുകടയിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. പിണ്ണാക്കനാട് റോഡിൽനിന്ന് പാലാ-പൊൻകുന്നം റോഡിലേക്ക്‌ ബൈക്കിൽ വരികയായിരുന്ന ഡിറ്റോയെ ഇടിച്ചിട്ടശേഷമാണ് കടയിലേക്ക്‌ ഇടിച്ചുകയറിയത്.

കുമളിക്ക് പോകാനായി ഗൂഗിൾ മാപ്പ് നോക്കി പിണ്ണാക്കനാട് റോഡിലേക്ക്‌ തിരിയുകയായിരുന്നു.

Facebook Comments Box

By admin

Related Post