Thu. May 2nd, 2024

എൽദോസ് കുന്നപ്പള്ളി ഒളി ജീവിതം തുടങ്ങിയിട്ട് നാളുകൾ ആയിട്ടും പിടിക്കാൻ സാധിക്കാത്ത ആഭ്യന്തര വകുപ്പ്. എൽദോസിനു വേണ്ടി ഒരു വിവാദ മെത്രാൻ ഇടപെട്ടു എന്നാണ് പുതിയ വിവരം . ബൈ ഇലക്ഷൻ നടത്താൻ താല്പര്യം ഇല്ലാതെ രണ്ടു മുന്നണികളും.

Keralanewz.com

എൽദോസ് കുന്നപ്പള്ളി ഒളിവിൽ പോയിട്ട് നാളിത്രക്ക് ആയിട്ടും അദ്ദേഹത്തെ കണ്ടു പിടിക്കാൻ സാധിക്കാത്ത ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം എന്നും തോന്നുമെങ്കിലും അദ്ദേഹത്തിന് വേണ്ടി ഒരു പ്രമുഖ മെത്രാൻ ഇടപെട്ടു എന്നും അദ്ദേഹത്തെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത് .

പീഡിപ്പിക്കപ്പെട്ട ഇര നീതിക്കായി അലയുമ്പോൾ മെല്ലപ്പോക്ക്’നയത്തിൽ ആണ് കേരളാ പോലീസും . അദ്ദേഹത്തിനെതിരെ രണ്ടു പ്രധാന ക്രിമിനൽ വകുപ്പുകൾ ഉണ്ടായിട്ടും അദ്ദേഹത്തോട് രാജി വെക്കണം എന്ന് ആവശ്യപ്പെടില്ല എന്ന നിലപാടിൽ ആണ് കോൺഗ്രസ് . സമാനമായ പീഡന കേസുകളിൽ മറ്റും പെട്ടവർ ഇപ്പോഴും കോൺഗ്രസിലും , മറ്റു ഘടക കക്ഷികളിലും ഇപ്പോഴും എം പി യും , എം എൽ എ യും ആയി തുടരുന്നു എന്ന വാദം ആണ് എൽദോസ് കുന്നപ്പള്ളി ചൂണ്ടി കാണിച്ചത് . കോൺഗ്രസ് താക്കോൽ സ്ഥാനം നൽകിയിരിക്കുന്നത് ആർക്കെന്ന എൽദോയുടെ ചോദ്യത്തിന് മുന്നിൽ കെ സുധാകരന് ഉത്തരം മുട്ടി എന്നാണ് ഒരു കോൺഗ്രസ് നേതാവ് ഈ വിഷയത്തിൽ പ്രതികരിച്ചത് .

എന്തായാലും ഭരണ കക്ഷിയും മെല്ലെ പോക്ക് നയം ആണ് . സിപിഎം നു ഈ വിഷയത്തിൽ താല്പര്യം ഇല്ലാ താനും . ഒരു ഇലക്ഷൻ വന്നാൽ സീറ്റ് സിപിഎം നു അല്ലാത്തതിനാൽ അവർക്ക് താല്പര്യമില്ല എന്നാണ് ഇടതു വൃത്തങ്ങൾ വ്യക്തമാക്കുന്നത് . കേരളാ കോൺഗ്രസ് എം ആണ് പെരുമ്പാവൂർ സീറ്റിൽ മത്സരിക്കുന്നത് . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുൻ ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് 2000 വോട്ടുകൾക്കാണ് തോറ്റത് . വീണ്ടും മത്സരിക്കാൻ ഉടുപ്പ് തൈപ്പിക്കുന്ന അദ്ദേഹത്തെ പക്ഷെ , ജോസ് കെ മാണിക്ക് വലിയ താല്പര്യമില്ല എന്നാണ് അറിയുന്നത് . കാരണം അദ്ദേഹം ഇടക്കാലം കൊണ്ട് വിഭാഗീയത പ്രവർത്തനങ്ങൾക്ക് ശ്രമിച്ചിരുന്നു എന്നാണ് ആരോപണം . എന്തായാലും സമീപ കാലത്തു നടന്ന പാർട്ടി ഇലക്ഷന് അദ്ദേഹം തോറ്റു പോയിരുന്നു . കോട്ടയം അടക്കം ഉള്ള ജില്ലാ പ്രസിഡന്റിനെ ഇഷ്ടക്കാരെ ആക്കിയപ്പോൾ തന്നോട് ഇരട്ട നീതി കാണിച്ചു എന്നാണ് ബാബു ജോസഫ് ആ വിഷയത്തിൽ പ്രതികരിച്ചത് .

എന്തായാലും പാർട്ടി ലീഡർ റോഷി അഗസ്റ്റിൻ അടക്കം ബാബു ജോസഫിന് അനുകൂലം ആണെന്ന് ഉള്ളത് ഒരു പക്ഷെ അദ്ദേഹത്തിന് വീണ്ടും ഒരു അവസരം കൂടി ലഭിച്ചേക്കാം .പക്ഷെ എൽദോ രാജി വെക്കണം . എന്ത് വിലകൊടുത്തും നാണം കെട്ടാണെങ്കിലും എം എൽ എ സ്‌ഥാനം രാജി വെക്കില്ല എന്നാണല്ലോ അദ്ദേഹത്തിൻ്റെ നിലപാട് .

ജോസ് കെ മാണി മത്സരിക്കണം എന്നും ചിലർ ആവശ്യപ്പെട്ടു . എന്നാൽ റോഷി അഗസ്റ്റിൻ അടക്കം ഉള്ളവർ ആ നീക്കത്തെ എതിർക്കുന്നു എന്നാണ് അറിയുവാൻ സാധിച്ചത് . മറ്റു സ്ഥാനാർത്ഥി മോഹികളും ഒപ്പം ഉള്ളത് കൊണ്ട് തീരുമാനം ദുഷ്കരം ആണ് എന്നുള്ളതാണ് . മുൻ കടുത്തുരുത്തി എം എൽ എ അടക്കം , യൂത്തു നേതാക്കളും സീറ്റിനായി രംഗത്തു ഉണ്ട് .

എന്നാൽ സിപിഎം സീറ്റ് ഏറ്റെടുത്താലേ വിഷയം പാർട്ടി ഏറ്റെടുക്കുക ഉള്ളൂ എന്നാണ് സാജു പോളിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ഇപ്പോഴും പറയുന്നത് . തർക്കം ഇങ്ങനെ നടക്കുമ്പോൾ എൽദോയെ കണ്ടെത്താൻ കേരളാ പോലീസ് ശരിക്കും കഷ്ടപ്പെടേണ്ടി വരും. സമ്മർദ്ദത്തിലായി യു ഡീ എഫും . ഒരു ഘടക കക്ഷി നേതാവിന് പോലും യു ഡീ എഫിൽ എൽദോക്ക് എതിരെ നിലപാട് എടുക്കാൻ സാധിക്കില്ല എന്നുള്ളത് എൽദോയെ ശക്തൻ ആക്കുന്നു .

Facebook Comments Box

By admin

Related Post