Sports

പാകിസ്താനെ അട്ടിമറിച്ച്‌ സിംബാബ്‍വെ.

Keralanewz.com

പാകിസ്താനെ അട്ടിമറിച്ച്‌ സിംബാബ്‍വെ. അവസാന പന്തുവരെ ഉദ്വേഗം മുറ്റി നിന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു സിംബാബ്‍വെയുടെ ജയം.

130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് ഏഴ് വിക്കറ്റിന് 129 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റെടുത്ത സിക്കന്തര്‍ റാസയാണ് പാകിസ്താന്റെ നടുവൊടിച്ചത്. തുടര്‍ച്ചയായ രണ്ടാം തോല്‍വി ഗ്രൂപ്പില്‍ രണ്ടില്‍ നിന്ന് സെമി ഫൈനലിലേക്ക് മുന്നേറാനുള്ള പാക് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ആവേശകരമായ ആദ്യ മത്സരത്തില്‍ പാകിസ്താന്‍ ഇന്ത്യയോടും തോറ്റിരുന്നു.

നേരത്തെ ടോസ് നേടിയ സിംബാബ്‍വെ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് സിംബാബ്‍വെ അടിച്ചെടുത്തത്. 31 റണ്‍സെടുത്ത സീന്‍ വില്യംസ്(31)ന്റെ പ്രകടനമാണ് സിംബാബ്‍വെക്ക് തരക്കേടില്ലാത്ത സ്കോര്‍ സമ്മാനിച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്താന്‍ സിംബാബ്‍വെയെ സമ്മര്‍ദത്തിലാക്കിയിരുന്നു. നാല് വിക്കറ്റെടുത്ത മുഹമ്മദ് വസീം, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹദാദ് ഖാന്‍ എന്നിവരാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്.

Facebook Comments Box