National News

തെരഞ്ഞെടുപ്പ് സമയത്ത് പാലം തകര്‍ന്നത് ദൈവത്തിന്റെ സന്ദേശം’; മോദിയുടെ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസണ്‍സ്

Keralanewz.com

തെരഞ്ഞെടുപ്പ് സമയത്ത് പാലം തകര്‍ന്നത് ദൈവത്തിന്റെ സന്ദേശം’; മോദിയുടെ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസണ്‍സ്ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പാലം തകര്‍ന്ന് 141 പേര്‍ മരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസണ്‍സ്.

2016ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്നുവീണ് 27 പേര്‍ മരിച്ചിരുന്നു. ഇത് ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ സന്ദേശമാണെന്നായിരുന്നു മോദിയുടെ പ്രസംഗം. “ഈ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പാലം തകര്‍ന്നത് ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ സന്ദേശമാണ്. മമതയുടെ ഭരണം ഇല്ലാതാക്കൂ. അല്ലെങ്കില്‍ പാലം തകര്‍ന്നത് പോലെ ബംഗാളും തകരും”, എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

Facebook Comments Box