Kerala News

ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന ജെ ജെ ഇറാനി അന്തരിച്ചു.

Keralanewz.com

ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന ജെ ജെ ഇറാനി അന്തരിച്ചു. 86 വയസായിരുന്നു.

ടാറ്റാ സ്റ്റീലിന്റെ മുന്‍ മാനേജിങ് ഡയറക്ടറായ ജെ ജെ ഇറാനി ജംഷഡ്പൂരിലെ ടാറ്റാ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. വ്യവസായ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച്‌ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ജെ ജെ ഇറാനിയുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ടാറ്റാ സ്റ്റീല്‍ പ്രസ്താവനയില്‍ അറിയിച്ചു. ടാറ്റാ ഗ്രൂപ്പിന്റെ വിവിധ ബോര്‍ഡുകളില്‍ അംഗമായിരുന്നു.

Facebook Comments Box