Sat. Apr 20th, 2024

മോഹൻലാലിന്റെ താടി വടിപ്പിക്കും :ഭദ്രൻ. തന്റെ പുതിയ ചിത്ര വിശേഷങ്ങൾ പങ്കുവെച്ചു.

By admin Nov 2, 2022
Keralanewz.com

മോഹൻലാലും സംവിധായകൻ ഭദ്രനും വീണ്ടും ഒന്നിക്കുന്നു. ഭദ്രൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി മോഹൻലാൽ താടിയെടുക്കുമെന്നും അദ്ദേഹം ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.തന്റെ മനസിൽ മൂന്ന്-നാല് സിനിമകളുണ്ട്. അതിലൊന്ന് മോഹൻലാലിനൊപ്പമാണ്. നിലവിലുള്ള രൂപത്തിലായിരിക്കില്ല മോഹൻലാൽ ആ ചിത്രത്തിലെത്തുക എന്ന് ഭദ്രൻ പറഞ്ഞു. നിലവിലെ മോഹൻലാലിനെ കണ്ട് പ്രേക്ഷകർക്ക് മടുത്തില്ലേയെന്നും അദ്ദേഹം ചോദിച്ചു. നാല് വർഷത്തിലേറെയായി ചർച്ച തുടങ്ങിയ സിനിമയാണിതെന്നും പാൻ ഇന്ത്യൻ ലെവലിലായിരിക്കും ഇതൊരുങ്ങുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://keralanewz.com/home
Facebook Comments Box

By admin

Related Post