International News

മെറ്റയിലും ഇന്നുമുതല്‍ കൂട്ടപിരിച്ചുവിടല്‍; ആയിരക്കണക്കിന് ജീവനക്കാരെ ബാധിക്കും

Keralanewz.com

ഫേസ്ബുക്കിന്‍റെ മാതൃകമ്ബനിയായ മെറ്റയിലും കൂട്ടപിരിച്ചുവിടല്‍.

ബുധനാഴ്ച മുതല്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കുമെന്ന് കമ്ബനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതോടെ ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് കമ്ബനിയുടെ വാദം. ഈ വര്‍ഷം ഇതിനകം സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ അര ട്രില്യണ്‍ ഡോളറിലധികം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്ബത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്ടോക്കില്‍ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റക്ക് തിരിച്ചടിയായത്.

Facebook Comments Box