സുപ്രീംകോടതിയോട് വായ അടച്ച് വിഷയം പൂര്‍ണമായി പരിശോധിക്കണമെന്ന് അറ്റോണി ജനറല്‍
അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കാന്‍ കേന്ദ്രം കാണിച്ചത് അസാധാരണ തിടുക്കമെന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതിയോട് ദയവായി വായ അടച്ച് വിഷയം പൂര്‍ണമായി പരിശോധിക്കണമെന്ന് അറ്റോണി ജനറല്‍ ആര്‍.
വെങ്കിട്ടരമണി.
ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ അതിവേഗത്തില്‍ ക്ലിയര്‍ ചെയ്തയതായി നിരീക്ഷിച്ച ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, അരുണ്‍ ഗോയലിന്റെ യോഗ്യതയെ കുറിച്ചല്ല, മറിച്ച് പ്രക്രിയയെ കുറിച്ചാണ് ചോദ്യം ചെയ്യുന്നതെന്നും ഇത് എന്ത്തരം മൂല്യനിര്‍ണയമാണെന്നും ചോദിച്ചു. 1985 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗോയല്‍ ഒറ്റ ദിവസം കൊണ്ട് സ്വയം വിരമിച്ചെന്നും അദ്ദേഹത്തിന്റെ ഫയല്‍ നിയമ മന്ത്രാലയം ഒറ്റ ദിവസം കൊണ്ട് ക്ലിയര്‍ ചെയ്തെന്നും നാല് പേരടങ്ങുന്ന പാനല്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വെച്ചെന്നും 24 മണിക്കൂറിനകം രാഷ്ട്രപതിയുടെ അനുമതി ലഭിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. ഇങ്ങനെ തുടര്‍ച്ചയായ വിമര്‍ശനം വന്നതോടെയാണ് ‘ദയവായി വായ കുറച്ചുനേരത്തേക്ക് അടച്ച് വിഷയം പൂര്‍ണമായി പരിശോധിക്കൂ’വെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടത്.