Thu. Mar 28th, 2024

മണിയംകുന്ന് സെന്റ് ജോസഫ്‌ സ്കൂളിൽ അമ്മമാർക്കായി ബോധവത്കരണക്ലാസ്സ്‌

By admin Jul 20, 2021 #news
Keralanewz.com

മണിയംകുന്ന്: മണിയംകുന്ന് സെന്റ് ജോസഫ് സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ അമ്മമാർക്കായി ബി.ആർ. സി യുടെ നേതൃത്വത്തിൽ ` പഠിപ്പിക്കാനായി പഠിക്കാം- കുഞ്ഞിന് കാവലായി അമ്മമാർക്കൊപ്പം അധ്യാപകരും എന്ന പേരിൽ ഒരു ബോധവത്കരണക്ലാസ്സ്‌ നടത്തുന്നു. ജൂലൈ 22 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജോബി ഈരാറ്റുപേട്ട (ബി ആർ സി ) ഉദ്ഘാടനം ചെയ്തു  സംസാരിക്കും. അധ്യയന വർഷം ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റഫോംമിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി വീട് എങ്ങനെ വിദ്യാലയമാക്കാം എങ്ങനെ കുട്ടികളെ പഠിപ്പിക്കാം, അതിനായി എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാം, ഓൺലൈൻ  സാഹചര്യത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം അവ എങ്ങനെയൊക്കെ പരിഹരിക്കാം എന്നതിനെയെല്ലാം കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കുന്നു

ഈ പരിപാടിക്ക് നേതൃത്വം  നൽകുന്നത് സ്കൂൾ മാനേജർ ഫാ. സിറിയക് കൊച്ചുകയിപെട്ടിയിലും ഹെഡ്മിസ്ട്രെസ് സി. സൗമ്യയും ചേർന്നാണ്. ക്ലാസ്സ്‌ കോർഡിനേറ്റ് ചെയുന്നതു അധ്യാപകരായസി. നിർമ്മലയും  മിനിയുമാണ്

Facebook Comments Box

By admin

Related Post