Religion

കന്യാസ്ത്രീയും വികാരിയച്ഛനും വിവാഹിതരായി

Keralanewz.com

ബ്രിട്ടനില്‍ നിന്ന് അപൂര്‍വ്വമായൊരു പ്രണയകഥ.

നായിക നായകന്മാര്‍ ഒരു കന്യാസ്ത്രീയും വികാരിയച്ഛനുമാണ്.

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി എന്നാണ് BBC റിപ്പോര്‍ട്ട് പറയുന്നത്.

സിസ്റ്റര്‍ മേരി എലിസബത്ത് ഫാദര്‍ റോബര്‍ട്ട് എന്നിവരാണ് ഈ പ്രണയകഥയിലെ നായികാ നായകന്മാര്‍. തീര്‍ത്തും അപ്രതീക്ഷിതമായി ആരംഭിച്ച പ്രണയമാണ് ഇരുവരുടേയും വിവാഹത്തില്‍ കലാശിച്ചത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും ബ്രഹ്മചര്യവ്രതം അവസാനിപ്പിച്ച്‌ വിവാഹജീവിതം ആരംഭിക്കുകയായിരുന്നു.നിലവില്‍ ഈ ദമ്ബതികള്‍ നോര്‍ത്ത് യോര്‍ക്ക്ഷെയറിലെ ഹട്ടണ്‍ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടില്‍ താമസിക്കുകയാണ്. ലിസ ഒരു ആശുപത്രിയില്‍ ജോലി കണ്ടെത്തി. റോബര്‍ട്ട് ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടില്‍ ചേരുകയും പ്രാദേശിക പള്ളിയുടെ വികാരി ആവുകയും ചെയ്തു.

Facebook Comments Box