Fri. Apr 26th, 2024

ജോസഫ് ഗ്രൂപ്പിൽ കുറുമുന്നണി ശക്തി പ്രാപിക്കുന്നു.

By admin Mar 5, 2020 #Francis George #PJ Joseph
Keralanewz.com

ജോസഫ് ഗ്രൂപ്പിൽ കുറുമുന്നണി ശക്തി പ്രാപിക്കുന്നു. അപ്പു ജോസഫിന്റെ രാഷ്ട്രീയം പ്രവേശനം സംശയത്തിൽ.

കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴയിലെ ജോസഫ് വിഭാഗം നേതാക്കൾ ഫ്രാൻസിസ് ജോർജിനെ ജോസഫ് ഗ്രൂപ്പിലെത്തിക്കുമെന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തിരുന്നു. ജനാധിപത്യ കേരള കോൺഗ്രസിനെ സംബന്ധിച്ചു ജോസഫ് വഴി യൂഡിഎഫിൽ എത്തുക എന്നത് പ്രായോഗിക രാഷ്ട്രീയത്തിലെ ബുദ്ധിപരമായ തീരുമാനമായാണ് രാഷ്ട്രീയമാധ്യമ മേഖലകൾ വിലയിരുത്തിയത്. എന്നാൽ ഈ നീക്കത്തെ പാർട്ടിക്കുള്ളിൽ കെ.സി. ജോസഫ് ആന്റണി രാജു എന്നിവർ എതിർക്കുകയായിരുന്നു. ആന്റണി രാജുവിന്റെ എതിർപ്പ് ഫ്രാൻസിസ് ജോർജിനെ അസ്വസ്ഥനാക്കിയിരുനെങ്കിലും ലയനം സംബന്ധിച്ചു പി.ജെ. ജോസഫ് അദ്ദേഹത്തിന് നൽകിയിരുന്ന ഉറപ്പുകളിൽ നിന്നും പിറകോട്ടു പോകുന്ന ദയനീയമായ കാഴ്ച ഫ്രാൻസിസ് ജോർജിന്റെ കണ്ണുകൾ തുറപ്പിക്കുകയായിരുന്നു. പുതിയ ജോസഫ് ഗ്രൂപ്പിലെ മോൻസ് ജോസഫ് ജോയ് എബ്രഹാം ഉണ്ണിയാടൻ തുടങ്ങിയവർ ഫ്രാൻസിസ് ജോർജിനെതിരെ പി.ജെ. ജോസഫിനെ സമീപിക്കുകയും ജോയ് എബ്രാഹത്തിനു മുകളിൽ ഒരു സ്ഥാനം നൽകുന്നതിൽ നിന്നും
പി.ജെ. ജോസഫിനെ വിലകുകയാണുണ്ടായത്. പി.ജെ. ആഗ്രഹിച്ചിരുന്നുവെങ്കിലും ജോസഫ് വിഭാഗത്തിൽ പുതുതായി മോൻസ് ജോസെഫിന്റെ നേതൃത്തത്തിലുള്ള രൂപം കൊണ്ട കുറുമുന്നണിയുടെ എതിർപ്പിനെ തരണം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് തന്നെ വേണം കരുതാൻ.

പി.ജെ. ജോസഫ് മാണി ഗ്രൂപ്പുമായി ലയിക്കാനുള്ള പ്രധാന കാരണം ജോസഫ് ഗ്രൂപ്പിൽ ഇടക്കാലത്തു മുളയെടുത്ത വിഭാഗീയതയെ നിലയ്ക്ക് നിറുത്തുവാൻ ജോസഫിന് കഴിയാതെ വന്നതാണെന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തിയിരുന്നു. മാണി ഗ്രൂപ്പിൽ വന്നതിനു ശേഷവും ജോസഫ് വിഭാഗം നേതാക്കൾ രണ്ടു ഗ്രൂപ്പായി നിലകൊണ്ടിരുന്നു മോന്സിന്റെയും ഫ്രാൻസിസ് ജോർജിന്റെയും നേതൃത്വത്തിൽ. ജോയ് അബ്രാഹവുമായി മോൻസ് ജോസഫിനുണ്ടായിരുന്ന അടുപ്പം മൂലം ഫ്രാൻസിസ് ജോർജിന് മാണി ഗ്രൂപ്പിൽ നിന്നും പിന്തുണയൊന്നും കിട്ടിയതുമില്ല. എന്നാൽ ഫ്രാൻസിസ് സംശിയച്ചിരുന്നത് സാക്ഷാൽ കെ.എം. മാണിയെയും കാരണം ജോയ് എബ്രഹാം അറിയപ്പെട്ടിരുന്നത് മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിട്ടായിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം പാർട്ടി വിടുന്നത്. അടുത്തകാലത്ത് മുവാറ്റുപുഴ സീറ്റ് ഫ്രാൻസിസ് ജോർജിനായി യൂഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ട കെ.എം. മാണിയെ പി.ജെ. ജോസഫ് പിന്തിരിപ്പിച്ചതായുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഫ്രാൻസിസ് മാണി ഗ്രൂപ്പ് വിട്ടത് രാഷ്ട്രീയത്തിൽ തന്റെ മകനെ ഇറക്കാനുള്ള സുരക്ഷിതമായ അവസരമായി പി.ജെ. ജോസഫ് കണക്കാക്കുകയും അതിനാൽ തന്നെ ഫ്രാൻസിസിനോട് സന്ധി ചെയ്യാൻ ശ്രെമിച്ച കെ.എം. മാണിയെ തടയുകയുമാണുണ്ടായത്. മോൻസ് ജോസഫ് വിശ്വസ്തതയുടെ പ്രതീകമായി തന്റ്റെ ഒപ്പം നിൽക്കുന്ന സാഹചര്യത്തിൽ എതിർപ്പുകളെ തരണം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടി. മാണി വിഭാഗത്തിൽ നിന്നും പി.ജെ. ജോസഫിനോട് അനുകൂലമായ സാഹചര്യം നിലനിന്നിരുന്നു താനും. എന്നാൽ ഫ്രാൻസിസ് പുറത്തു പോകുന്നതോടെ പി.ജെ. ജോസഫിന്റെ പിന്തുടർച്ചാവകാശം തനിക്കു ലഭിക്കും എന്ന ഉറച്ച വിശ്വസത്തിലായിരുന്നു മോൻസ് ജോസഫ് മാണി ഗ്രൂപ്പിൽ തുടർന്നത്.

കഥയറിയാതെ ആട്ടം കാണുന്ന പി.ജെ. ജോസഫിന് മോന്സിനോട് നാളിതുവരെ പൂർണ്ണ വിശ്വസ്സവുമായിരുന്നു. മോന്സിന്റെയും ജോയ് എബ്രാഹത്തിന്റെയും വാക്കുകൾ കേട്ടാണ് പിളർപ്പിന് പോലും പി.ജെ. കുട്ടു നിന്നതു. എന്നാൽ അദ്ദേഹത്തിന്റെ മകനും തൊടുപുഴയിലുള്ള ജോസഫ് വിഭാഗം നേതാക്കളും മോന്സിന്റെ നീക്കങ്ങളെ സംശയത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ. പി.ജെ. ജോസഫിനായി നിലകൊള്ളുന്ന അദ്ദേഹത്തിന്റെ മകന്റെ സന്തത സഹചാരി നയിക്കുന്ന ഫേസ് ബുക്ക് കൂട്ടായ്മയിൽ മോൻസ് ജോസഫിന് സ്വീകാര്യത ഇല്ലാതായത് ചില സംശയങ്ങൾക്കിടവച്ചിരുന്നു. മാണി ഗ്രൂപ്പ് കടുത്തുരുത്തിയിൽ തങ്ങളുടെ ശക്തി വിളിച്ചോതിയ സമ്മേളനത്തിന് മറുപടിയായി മോൻസ് നടത്തിയ ജോസഫ് വിഭാഗത്തിന്റെ സമ്മേളനത്തിന്റെ വാർത്ത ഫേസ്ബുക് കൂട്ടായ്മയിൽ ഇടം പിടിച്ചില്ല എന്നുള്ളത് കൗതകരമായി വിലയിരുത്തപ്പെട്ടു. എന്നാൽ ജോയ് എബ്രാഹത്തിന്റെയും പിന്തുണ ഉറപ്പാക്കിയ മോൻസ് ജോസഫ് വിഭാഗത്തിൽ ശക്തനായി എന്നതാണ് വാസ്തവം. മോന്സിന്റെ നീക്കങ്ങളെ തടയാനാണ് യൂഡിഎഫിലും കേരള കോൺഗ്രസ് രാഷ്ട്രീയത്തിലും മോന്സിനെക്കാൾ സീനിയറായ ജോണി നെല്ലൂരിനെ കൂടെ കൂട്ടാൻ പി.ജെ. ജോസഫ് തയ്യാറായത്. ഈ നീക്കത്തിന് ശേഷം ഫ്രാൻസിസ് ജോർജിനെ മടക്കി കൊണ്ട് വന്നു ജോസഫ് ഗ്രൂപ്പിന്റെ നിയന്ത്രണം തന്റെ കൈപിടിയിലാക്കാനുള്ള നീക്കമാണ് കുറുമുന്നണി തകർത്തെറിഞ്ഞത്. വരും ദിനങ്ങളിൽ ജോസഫ് ഗ്രൂപ്പിൽ വലിയ പൊട്ടിതെറികളുണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല. ജോയ് എബ്രഹാം പറഞ്ഞത് കേട്ടിറങ്ങിയതാണ് തനിക്കു പറ്റിയ മണ്ടത്തരം എന്ന് പി.ജെ. ജോസഫ് വളരെ അടുത്ത ചിലയോടു പറഞ്ഞതായി പറയപ്പെടുന്നു. 10 ജില്ലാ പ്രെസിഡന്റുമാറും മറ്റനവധി നേതാക്കന്മാരും താൻ പറയുന്നതിനപ്പുറം അനങ്ങില്ല എന്ന ജോയിയുടെ ഉറപ്പാണ് പി.ജെ. ജോസഫിന് കേരള കോൺഗ്രസ് എം പിടിച്ചടക്കുന്നതിനുള്ള പദ്ധതിയിൽ ചാടിച്ചതെന്നു പറയപ്പെടുന്നു. മോൻസ് ജോസഫിനും പി.ജെ. ജോസഫിനെ എതിർക്കുന്നതിനു പരിമിതികൾ ഉണ്ട് താനും കാരണം ജോസഫ് വിഭാഗം യൂഡിഎഫിൽ തുടരുന്ന സാഹചര്യത്തിൽ കടുത്തുരുത്തി സീറ്റ് വിട്ടുകൊടുക്കില്ല എന്ന മാണി വിഭാഗത്തിന്റെ ആവശ്യത്തിന് ജോസഫ് വഴങ്ങിയാൽ മോൻസ് ജോസഫ് മത്സരിക്കാൻ മറ്റൊരു സീറ്റ് കണ്ടെത്തേണ്ട സാഹചര്യമുണ്ടായേക്കും.

Facebook Comments Box

By admin

Related Post