Fri. Apr 26th, 2024

സ്വന്തം വീട്ടില്‍ ചാരായം വാറ്റിയ വീട്ടമ്മ അറസ്റ്റില്‍, 80 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു

By admin Jan 16, 2023 #news
Keralanewz.com

പേരാവൂര്‍: വീട്ടിനുള്ളില്‍ ചാരായം വാറ്റിയ കൊട്ടിയൂര്‍ മന്ദംചേരിയിലെ പുല്ലുവെട്ടാംപതാലില്‍ സുമയെ(46) 80 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും സഹിതം പേരാവൂര്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ സുമയെ റിമാന്‍ഡ് ചെയ്തു.

ചാരായം വാറ്റാനുപയോഗിച്ച ഗ്യാസ് സിലിണ്ടറും ഇരുമ്ബ് സ്റ്റൗവും ഉള്‍പ്പെടെയുള്ള വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇവര്‍ ചാരായം നിര്‍മ്മിച്ച്‌ മേഖലയില്‍ വിതരണം നടത്തുന്നതായി എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസര്‍ എം.പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

കണ്ണൂര്‍, കോഴിക്കോട് ജില്ലയില്‍ വ്യാജവാറ്റ് സജീവമായിട്ടുണ്ട്. താമരശ്ശേരി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ ഈയിടെ എക്സൈസ് തകര്‍ത്തു

എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിചാലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. വ്യാജ വാറ്റു കേന്ദ്രങ്ങളില്‍ ബാരലുകളില്‍ സൂക്ഷിച്ചുവെച്ച 940 ലിറ്റര്‍ വാഷും രണ്ടു സെറ്റ് വാറ്റുപകരണങ്ങളും, ഗ്യാസ് കുറ്റിയും ഗ്യാസ് അടുപ്പും എക്സൈസ് പിടികൂടി. വാഷ് എക്സൈസ് സംഘം ഒഴുക്കി നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post