Fri. Apr 26th, 2024

മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ ആലപ്പുഴ സ്വദേശിയായ യുവാവ് ആംബുലന്‍സിനു മുന്നില്‍ച്ചാടി ജീവനൊടുക്കി

By admin Jan 16, 2023 #news
Keralanewz.com

കോട്ടയം: അപകടമരണമെന്നു കരുതിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി. ആലപ്പുഴ പുന്നപ്ര തെക്ക് സിന്ദൂര ജംക്‌ഷനില്‍ കറുകപ്പറമ്ബില്‍ സെബാസ്റ്റ്യന്‍ തോമസ് (20) മരിച്ചത് ആംബുലന്‍സിനു മുന്നിലേക്ക് ചാടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇയാള്‍ വാഹനാപകടത്തില്‍ മരിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ യുവാവ് ആംബുലന്‍സിനു മുന്നിലേക്ക് ചാടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി.

വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളജിനു സമീപം റോഡില്‍ നിന്ന യുവാവ് ആംബുലന്‍സിനു മുന്നിലേക്കു ചാടുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും ചികിത്സയ്ക്കിടെ ശനിയാഴ്ച മരിച്ചു.

കാലിനു പരുക്കേറ്റ് രണ്ടാഴ്ച മുന്‍പാണ് യുവാവ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയതെന്നും ചികിത്സയ്ക്കിടെ ഇയാള്‍ ആശുപത്രിയില്‍ നിന്നു കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പരിചരിക്കാന്‍ ഒപ്പം നിന്നിരുന്ന മാതാവ് റോസമ്മ ഭക്ഷണം വാങ്ങാന്‍ പുറത്തു പോയപ്പോഴാണത്രേ യുവാവ് കടന്നുകളഞ്ഞത്. മകനെ കാണാനില്ലെന്നു കാട്ടി അവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരേതനായ കെ.ജെ.തോമസാണ് പിതാവ്. പുന്നപ്ര സെന്റ് മരിയ ജോണ്‍ വിയാനി പള്ളിയില്‍ ഇന്ന് സംസ്കാരം

Facebook Comments Box

By admin

Related Post