പാലാ നഗരസഭാ ചെയർമാൻ: തർക്കങ്ങൾ ഇല്ല; തീരുമാനം 18ന് സിപിഐഎം

Keralanewz.com

പാലാ
പാലാ നഗരസഭാ ചെയർമാൻ സ്ഥാനതയ്ക്ക് സിപിഐ എം പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഒന്നുമില്ലെന്നും 18ന് തീരുമാനിക്കുമെന്നും പാർട്ടി ജില്ലാ സെക്രട്ടറി എ വി റസൽ പറഞ്ഞു. എൽഡിഎഫ് ധാരണ പ്രകാരം കേരള കോൺഗ്രസ് എം പ്രതിനിധി സ്ഥാനം രാജിവച്ച ഒഴിവിൽ അടുത്ത ഒരു വർഷത്തേയ്ക്ക് സിപിഐ എമ്മിനാണ് നഗരസഭാ ചെയർമാൻ പദവി. പുതിയ ചെയർമാനെ 19ന് തെരഞ്ഞെടുക്കും. 18 മുതൽ 19ന് രാവിലെ 10.30 വരെയാണ് നാമനിർദ്ദേശം നൽകാനുള്ള സമയ പരിധി

ഇതിന് മുൻപായി ചെയർമാൻ സ്ഥാനത്തേയ്ക്കുള്ള പാർട്ടി പ്രതിനിധിയെ തിരുമാനിക്കും. പാലാ ഉൾപ്പെടെ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് എൽഡിഎഫ് മുൻ ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞ പദവികളലേയ്ക്ക് പുതിയ പ്രതിനിധികളെ നിശ്ചയിക്കാനുണ്ട്. ഇതു സംബന്ധിച്ച് ഒരിടത്തും തർക്കങ്ങൾ ഇല്ലന്നും ഉചിതമായ സമയത്ത് തിരുമാനം ഉണ്ടാവുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങുന്നതിന് പാലായിൽ എത്തിയ റസൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു

Facebook Comments Box