Fri. May 3rd, 2024

ലോക്‌സഭാ ഇലക്ഷനിൽ 14 സീറ്റിൽ സിപിഎം മത്സരിച്ചേക്കും . സിപിഐ ക്ക് രണ്ടു സീറ്റ് നൽകി ഒതുക്കും . മാണി വിഭാഗത്തിന് രണ്ടും , മുസ്ലിം ലീഗ് പിളർന്നു വന്നാൽ അവർക്കു ഒരു സീറ്റും, ശശി തരൂർ കോൺഗ്രസ് വിട്ടു വന്നാൽ അദ്ദേഹത്തിന് തിരുവനന്തപുരം സീറ്റും നൽകിയേക്കും

By admin Jan 22, 2023 #LDF #mp #pinarayi vijayan
Keralanewz.com

തിരുവനന്തപുരം : ലോക്സഭാ ഇലക്ഷനിൽ ചിട്ടയോടെയുള്ള പ്രവർത്തനത്തിലൂടെ പരമാവധി സീറ്റുകൾ പിടിച്ചെടുക്കുകയും കേന്ദ്രത്തിൽ മൂന്നാം മുന്നണി ക്കു നേതൃത്വം കൊടുക്കുകയും ചെയുക എന്നതാണ് സിപിഎംന്റെ ലക്‌ഷ്യം . മുൻ കൂട്ടി സീറ്റ് ധാരണയിലേക്ക് എത്തുവാനും ചിട്ടയായ പ്രവർത്തനത്തിലൂടെ 20 സീറ്റിലും ജയിക്കുക എന്നതുമാണ് പ്രധാന ലക്ഷ്യം . എന്നാൽ കാലങ്ങളായി സിപിഐ നാല് സീറ്റിലാണ് മത്സരിക്കുന്നത് അതിൽ നിന്നും പുറകോട്ടു പോകില്ലായെന്നാണ് സിപിഐയുടെ നിലപാട് . സിപിഐ യുടെ എതിർപ്പ് കാര്യമാക്കണ്ട എന്നും , അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം എന്നുമാണ് സിപിഎം കരുതുന്നത് . മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഐ ക്ക് പിടിവാശി ഒഴിവാക്കേണ്ടി വന്നേക്കും . മലപ്പുറം സീറ്റ് ആണ് മുസ്ലിം ലീഗ് വിഭാഗത്തിന് നൽകുവാൻ സാധ്യത ഉള്ളത് . ഏതാനും മാസങ്ങൾക്ക് ഉള്ളിൽ ലീഗ് പിളരുമെന്നാണ് സിപിഎം കരുതുന്നത് . ഒരു പാർലമെൻറ് സീറ്റും , 7 നിയമസഭാ സീറ്റും ആണ് ലീഗിനുള്ള വാഗ്ദാനം . കാരണം ലീഗിലെ പ്രബല വിഭാഗം യു ഡീ എഫിൽ തന്നെ തുടർന്നേക്കും .
സിപിഐ ക്ക് ഒഴിവു വരുന്ന മുറക്ക് രാജ്യസഭാ സീറ്റ് നൽകുവാനാണ്‌ സിപിഎം തീരുമാനം. വയനാട് , മാവേലിക്കര സീറ്റുകൾ ആണ് സിപിഐക്കു നൽകുക .

കേരളാ കോൺഗ്രസ് ( എം ) നു നിലവിൽ ഒരു സീറ്റ് ആണ് ഉള്ളത് . എന്നാൽ പത്തനംതിട്ട , അല്ലെങ്കിൽ ഇടുക്കി വേണമെന്ന നിലപാടിൽ ആണ് മാണി വിഭാഗം . പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലും , ഇടുക്കിയിലും പ്രബല ശക്തിയാണ് കേരളാ കോൺഗ്രസ് എം . കോട്ടയം സീറ്റിൽ തോമസ് ചാഴികാടൻ മത്സരിക്കാനാണ് സാധ്യത . എന്നാൽ സ്ഥിരമായി മത്സരിച്ചു തോൽക്കുന്ന പാർട്ടി ജനറൽ സെക്രട്ടറിയും സീറ്റിനായി രംഗത്തുണ്ട് . പത്തനം തിട്ട സീറ്റാണ് ലഭിക്കുന്നത് എങ്കിൽ അതിൽ ചെറുപ്പക്കാരെ പരിഗണയ്ക്കണമെന്ന് യൂത്ത് ഫ്രണ്ട് എം ആവശ്യപ്പെട്ടിട്ടുണ്ട് . റോണി മാത്യു , സാജൻ തൊടുക , സിറിയക് ചാഴികാടൻ എന്നിവർ യൂത്ത് ഫ്രണ്ടിൽ നിന്നും , ജോർജ്കുട്ടി അഗസ്തി പാർട്ടിയിൽ നിന്നും മത്സരിക്കാൻ തയാറാണ് . ഇടുക്കി സീറ്റ് ആണ് ലഭിക്കുന്നതെങ്കിൽ സീനിയർ ജനറൽ സെക്രട്ടറി അലക്സ് കോഴിമല , പ്രൊഫ . ആൻ്റണി , ജോസ് പാലത്തിനാൽ , റെജി കുന്നംകോഡ് തുടങ്ങിയവരും പാർട്ടിയുടെ ലിസ്റ്റിൽ ഉണ്ട് .

സിപിഐ നിന്നും കാനം രാജേന്ദ്രൻ മത്സരിക്കണമെന്നാണ് പാർട്ടിയുടെ പ്രധാന ആവശ്യം . എന്നാൽ വയനാട് പോലെയുള്ള സീറ്റിൽ അദ്ദേഹം മത്സരിക്കാൻ സാധ്യത കുറവാണ് . തൃശൂർ സീറ്റിൽ സിപിഐ മത്സരിക്കാനും സാധ്യതയുണ്ട്. തങ്ങൾക്ക് മത്സരിച്ചിരുന്ന എല്ലാ സീറ്റും തന്നെ ലഭിക്കണമെന്ന നിലപാടിൽ ആണ് സിപിഐ .

സിപിഎം 14 സീറ്റിൽ മത്സരിക്കുമ്പോൾ , പരിചയസമ്പന്നരായ ആളുകളെ മത്സരിപ്പിയ്ക്കാൻ ആണ് ധാരണയുള്ളത് . എം എ ബേബി , രാജു എബ്രഹാം , തോമസ് ഐസക് , ജി സുധാകരൻ , എം സ്വരാജ് , കെ സുരേഷ് കുറുപ്പ് , ചിന്താ ജെറോം , പി ജയരാജൻ , പി കെ ശ്രീമതി , എം എ ആരിഫ് തുടങ്ങിയവരെയും , നിൽവിൽ എം എൽ എ മാരായ ചിലരെയും സിപിഎം രംഗത്ത് ഇറക്കാൻ സാധ്യത ഉണ്ട് . കണ്ണൂർ സീറ്റിൽ എം സ്വരാജ് മത്സരിക്കാൻ സാധ്യതയുണ്ട് . സംസ്ഥാന നേതൃത്വവുമായി ഉടക്കി നിൽക്കുന്ന പി ജയരാജനെ വടകര സീറ്റിൽ മത്സരിപ്പിച്ചേക്കും . ചിന്താ ജെറോമിനെ കൊല്ലം സീറ്റിലും , എം എ ബേബിയെ ആറ്റിങ്ങൽ സീറ്റിലും മത്സരിപ്പിച്ചേക്കും . ജി സുധാകരൻ മത്സര രംഗത്തു ഉണ്ടെങ്കിൽ ആലപ്പുഴയിൽ മത്സരിക്കാനാണ് സാധ്യത . രാജു എബ്രഹാം , സുരേഷ് കുറുപ്പ് എന്നിവരെ പത്തനംതിട്ട സീറ്റിൽ പാർട്ടി പരിഗണിക്കുന്നുണ്ട് . ഇടുക്കി സീറ്റിൽ ജോയ്‌സ് ജോർജ് , ആണ് പരിഗണനയിൽ ഉള്ളത് . ശശി തരൂർ തിരുവനന്തപുരം സീറ്റിൽ ഇടതു മുന്നണിയിൽ മത്സരിക്കുന്നില്ലായെങ്കിൽ തോമസ് ഐസക് മത്സരിക്കാൻ സാധ്യതയേറുന്നു . ഉടൻ തന്നെ നിലപാട് വ്യക്തമാക്കണമെന്ന് തരൂരിനോട് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട് . കാസർകോട് സീറ്റിൽ പി കെ ശ്രീമതിയെയും , കോഴിക്കോട് സീറ്റിൽ നിലവിൽ രാജ്യ സഭാ എംപി ആയ എ എ റഹീംനെയും പരിഗണിക്കുന്നുണ്ട് . മറ്റു സീറ്റുകളിലും കടുത്ത മത്സരം പ്രതീക്ഷിക്കുന്നതിനാൽ , എം എൽ എ മാരായ ചിലരെയും പാർട്ടി പരിഗണിക്കുന്നുണ്ട് .

ഇരുപതു സീറ്റും ജയിക്കുമെന്ന പ്രതീക്ഷയിൽ ആണ് ഇടതു മുന്നണി . മാർച്ചു മാസത്തിൽ തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങുവാനാണ് മുന്നണയിൽ ധാരണയുള്ളത് .

Facebook Comments Box

By admin

Related Post